
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ആധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എസ് ദാസൻ, ട്രഷറർ വി പി അബു എന്നിവർ സംസാരിച്ചു.

ഹോച്മിൻ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് രാധാകൃഷ്ണൻ, കെ എൻ മനോജ്, സുനിൽ ഗുരുവായൂർ, ജാഫർ തൊട്ടാപ്പ്, റാഫിഭാഷ, ഫൈസൽ വടക്കേക്കാട്, രമേശ് തമ്പുരാൻപടി, ഷിനി എ വി, സവാദ് കെ എച്ച്, ശംസുദ്ധീൻ ടി എ എന്നിവർ നേതൃത്വം നൽകി.
വാഹനാപകടം സംഭവിച്ചാൽ പത്തുവർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് മോട്ടോർ വാഹന നിയമ ഭേദഗതി. ഇത് കിരാത നിയമമാണെന്നും പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ തലത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചത്.

Comments are closed.