സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി

ഒരുമനയൂർ : പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി. അഡ്വ വി എസ് സുനിൽകുമാറിന്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും കുടുംബ സമ്മേതം രംഗത്തിറങ്ങുമെന്ന് കുടുംബ സംഗമം തീരുമാനിച്ചു. സി ഐ ടി യു ഒരുമനയൂർ കോഡിനെഷൻ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സി ഐ ടി യു

ചാവക്കാട് മേഖലാ പ്രസിഡന്റ് കെ എം അലി ഉദ്ഘാടനം ചെയ്തു. കെ യഹിയ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് നേതാക്കളായ കെ എൽ മഹേഷ്, വി എം മൊയ്‌നുദ്ധീൻ, കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

Comments are closed.