Header

തെക്കൻ പാലയൂരിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം – പൗരാവകാശ വേദി നിവേദനം നൽകി

ഗുരുവായൂർ : തെക്കൻ പാലയൂരിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ അമ്പതോളം  കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം ഗുരുവായൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സമർപ്പിച്ചു.

രാത്രി കാലങ്ങളിൽ കടുത്ത വോൾട്ടേജ് ക്ഷാമമാണ് പ്രദേശത്ത് നേരിടുന്നതെന്നും ഇത് പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും പരാതിയിൽ ജനങ്ങൾ ആവശ്യപ്പെട്ടു. വൈദ്യുതി ഉപയോഗവും,  ഉപഭോക്താക്കളുടെ എണ്ണവും വളരെയധികം വർധിച്ച സാഹചര്യത്തിൽ നിലവിൽ ചക്കംകണ്ടത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച  ട്രാൻസ്ഫോമറിന് പുറമെ  മറ്റൊരു ട്രാൻസ്ഫോർമർ  സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, ഷാജു മൂരായ്ക്കൽ, സുനിൽ വലിയ പുരയ്ക്കൽ എന്നിവർ ചേർന്നാണ് പരാതി നൽകിയത്. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ എസ് ഇ ബി  ഉദ്യോഗസ്ഥർ അറിയിച്ചു.

thahani steels

Comments are closed.