ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.
മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ചാവക്കാട് പോസ്റ്റൊഫീസിനു മുൻപിൽ സമരം സംഘടിപ്പിച്ചു.

ഓട്ടോ &ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. മനോജ് കൂർക്കപറമ്പിൽ സ്വാഗതം പറഞ്ഞു. ജാഫർ അധ്യക്ഷത വഹിച്ചു.
സി ഐ ടി യു ഏരിയ ട്രഷർ കെ എം അലി, ബസ് തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് സെയ്താലി എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു.

Comments are closed.