mehandi new

സംഘനൃത്തം ഫലനിർണയത്തെ ചൊല്ലി വേദി ഒന്നിൽ സംഘർഷം – നാടോടി നൃത്തം തടസ്സപ്പെട്ടു

fairy tale

തൃശൂർ : ജില്ലാകലോത്സവം ഒന്നാം വേദിയിൽ സംഘർഷം. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തം തടസ്സപ്പെട്ടു. ഹോളിഫാമിലി എച്ച് എസി ലെ വേദിയിലാണ് സംഭവം. നാടോടി നൃത്തം ഹൈസ്‌കൂൾ വിഭാഗം അരങ്ങേറാൻ ഇരിക്കെയാണ് മത്സരാർഥിയായ വിദ്യാർത്ഥിനി സ്റ്റേജ് നു മുന്നിലെത്തി ജഡ്ജസ്റ്റിനെതിരെ ആരോപണം ഉന്നയിച്ചത്. വിനോദ് എന്ന വിധികർത്താവിനെ മാറ്റാതെ സ്റ്റേജിൽ കയറില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും കൂട്ടം ചേർന്ന് ജഡ്ജസ്റ്റ് നെ ചോദ്യം ചെയ്യാൻ തുടങ്ങി. തുടർന്ന്  പോലീസെത്തി കൂട്ടംകൂടി നിന്നവരെ നീക്കം ചെയ്തു.

ഇന്നലെ രാത്രിയിൽ നടന്ന ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനം ശരിയല്ല എന്നാണ് വിദ്യാർത്ഥികളുടെ വാദം. മലയാളത്തിലെ പാണ്ഡിത്യം നൃത്തരൂപങ്ങളുടെ വിധി നിർണയത്തിനു യോഗ്യതയല്ല. ഇന്നലെ നടന്ന സംഘ നൃത്തത്തിലെ ഗാനങ്ങളിൽ അക്ഷരസ്ഫുടത ഇല്ല എന്നായിരുന്നു ഒരഭിപ്രായം. എന്നാൽ സംസ്ഥാന കലോത്സവ മാനുവലിൽ പാട്ടിനെ കുറിച്ച് സൂചിപ്പിച്ചിട്ടേ ഇല്ലെന്നു മത്സരാർത്ഥികൾ പറഞ്ഞു. വേഷ വിധാനവും വേഷത്തിന്റെ യോജിപ്പും, താളം, ചലനം, അവതരണം, നർത്തകർ തമ്മിലുള്ള യോജിപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിർണായിക്കേണ്ടത്.

സംഘനൃത്തത്തിന്റെ വീഡിയോ  പരിശോധനക്ക് വിധേയമാക്കി വിധി പുനർനിർണയം നടത്തുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നാടോടി നൃത്തം ഒരുമണിക്കൂർ വൈകി ആരംഭിച്ചു.

Meem travels

Comments are closed.