mehandi new

ശുചിത്വ സാഗരം സുന്ദര തീരം – തീരനടത്തം സംഘടിപ്പിച്ചു

fairy tale

planet fashion

ചാവക്കാട് : പ്ലാസ്റ്റിക് ഭീഷണിയിൽ നിന്ന് കടലിനെ രക്ഷിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുമായി ബന്ധെപ്പെട്ട് ചാവക്കാട് നഗരസഭ തീരനടത്തം സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് പുത്തൻ കടപ്പുറം സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിനൽ . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ. എം എൽ എ എൻ. കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. ഫിഷറീസ് എക്സ് സ്റ്റെൻഷൻ ഓഫീസർ ജിബിന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൗൺസിലർമാരായ കെ.വി സത്താർ, പേള ഷാഹിത, രഞ്ജിത്ത് കുമാർ കെ. പി, കെ സി മണികണ്ഠൻ, അക്ബർ കോനേത്ത്, ഉമ്മു റഹ്മത്ത്, കടപ്പുറം -മണത്തല മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ ഹനീഫ എന്നിവർ ആശംസകൾ നേർന്നു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ ബി ദിനേഷ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

തുടർന്ന് പുത്തൻ കടപ്പുറം മുതൽ ബ്ലാങ്ങാട് വരെ കടൽ തീരത്തുകൂടി തീര നടത്തം നടത്തി. നഗരസഭ ചെയർപേഴ്സൺ, കൌൺസിലർമാർ ഫിഷറീസ് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ തീരനടത്തിൽ പങ്കെടുത്തു. ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിന് വാർഡ് കൗൺസിലർ കബീർ പി. കെ സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.