mehandi new

അനധികൃത ഭക്ഷണശാലകള്‍ അടച്ചു പൂട്ടണം – കെ.എച്ച്.ആര്‍.എ

fairy tale

ഗുരുവായൂര്‍ : മഞ്ഞപിത്തം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭ പ്രദേശത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ നിറുത്തലാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപെട്ടു.  മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള 11 ഇന നിര്‍ദ്ധേശങ്ങള്‍  അസോസിയേഷന്‍ ഹോട്ടലുകള്‍ക്ക് നല്‍കി.  ഹോട്ടലുകള്‍ ഇത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്നറിയാന്‍ ഓരോഭാഗത്തേയും ചുമതലപെട്ടവരെ ഉള്‍പെടുത്തി സ്വകാഡും രൂപികരിച്ചിട്ടുണ്ട്. കെ.എച്ച്.ആര്‍.എ ജില്ല സെക്രട്ടറി സി ബിജുബാല്‍ അധ്യക്ഷത വഹിച്ചു. സി എ ലോകനാഥന്‍, പി എ ജയന്‍, കെ പി സുന്ദരന്‍, ആര്‍ എ ഷാഫി, ടി കെ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.