അടച്ചിട്ട ടോയ്‌ലറ്റുകൾ തുറന്നു – ചാവക്കാട് ടേക്ക് എ ബ്രേക്ക് മലിനജല സംസ്ക്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ
ചാവക്കാട് : നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ടോയ്‌ലറ്റുകൾ തുറന്ന് കൊടുത്തു. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായി ബദൽ സംവിധാനം ഒരുക്കാതെ ശൗചാലയം ആഴ്ചകളോളം അടച്ചിട്ടത് വിവാദമായിയുന്നു.
ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തോട് ചേർന്ന് ചാവക്കാട് നഗരസഭ മുപ്പത് ലക്ഷം ചിലവിൽ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാന്റ് ഉദ്ഘാടനം നാളെ (2024 ഒക്ടോബർ 30, ബുധനാഴ്‌ച ) രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് നിർവഹിക്കും. വൈസ് ചെയർമാൻ കെ മുബാറക് അധ്യക്ഷത വഹിക്കും. മാലിന്യമുക്തം നവ കേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ശുചിത്വ ബസ് സ്റ്റാൻഡ്, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയം, ഹരിത ഓഫീസുകൾ എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അറിയിച്ചു.
Comments are closed.