mehandi new

കെ എൻ എ കാദറിന്റെ വിജയത്തിനായി വോട്ടുവണ്ടിയുമായി സഹകരണ എംപ്ലോയീസ് കൂട്ടായ്മ

fairy tale

ചാവക്കാട് : സഹകരണ മേഖലയെ തകർത്ത സർക്കാർ തുടരരുത് എന്ന മുദ്രാവാക്യവുമായി സഹകരണ മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മ ഗുരുവായൂർ മണ്ഡലത്തിൽ വേറിട്ട പ്രചരണം നടത്തി.

planet fashion

വോട്ട് വണ്ടിയുമായി കോര്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കോർപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 59 സഹകരണ സംഘങ്ങൾ കയറി വോട്ട് അഭ്യർത്തിക്കുന്ന പ്രചരണമാണ് സംഘടിപ്പിച്ചതു.

ചാവക്കാട് ഫിർക കോർപ്പറേറ്റീവ് റൂറൽ ബാങ്ക് അങ്കണത്തിൽ നിന്നാരംഭിച്ച വോട്ടുവണ്ടി പ്രയാണം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റീവ് എംപ്ലംയീസ് ഫ്രണ്ട് ജില്ലാ
സെക്രട്ടറി സുധീർ എം ബി അധ്യക്ഷനായിരുന്നു. റൂറൽ ബാങ്ക് വൈസ് പ്രസിഡണ്ട് പി കെ അബൂബക്കർ, ജില്ലാ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന നേതാവ് കെ രവി കുമാർ, വ്യാപാരി സഹകരണ സംഘം പ്രസിഡണ്ട് ടി എൻ മുരളി, സഹകരണ ജീവനക്കാരുടെ നേതാക്കളായ ഇ എഫ് ജോസഫ്, എ കെ സതീഷ്കുമാർ,എ എച്ച് സൈനുൽ അബിദീൻ, സി വി സുധീരൻ, വിൽ‌സൺ ജെയ്സൺ, ജോർജ്, ടി വിജയകൃഷ്ണൻ, നൗഷാദ് തെരുവത്ത്, അനസ് പി എം, ശിഹാബ് കടപ്പുറം, റിയാസ് പി ബി, സഹകാരികളായ മീര ഗോപാലകൃഷ്ണൻ, പി വി ബദറുദ്ധീൻ, ബിന്ദു നാരായണൻ, ഹൃഷി ലാസർ എന്നിവർ പ്രസംഗിച്ചു.

Macare health second

Comments are closed.