mehandi new

തീരദേശ ഹൈവേ – എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാൻ എം എല്‍ എ നിർദ്ദേശം നല്‍കി

fairy tale

ചാവക്കാട് : തീരദേശ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗത്തിന്‍റെ യോഗം ചേരാനും എത്രയും വേഗം സ്ഥലമെടുപ്പ് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ  മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് എം എൽ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഗുരുവായൂര്‍ ആല്‍ത്തറ  പൊന്നാനി റോഡിലെയും എ.ഇ.ഓ നാക്കോല റോഡിലെയും കുഴികള്‍ അടക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

planet fashion

മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഇറിഗേഷന്‍ പദ്ധതികള്‍, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍,  ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. 38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചാവക്കാട് കോടതി കെട്ടിട നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതായും ജനുവരി മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും സ്പെഷല്‍ ബില്‍ഡിംഗ് വിഭാഗം അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കോടതി കെട്ടിടത്തിലേക്കുള്ള ഫര്‍ണീച്ചര്‍ മറ്റു ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നത് സംബന്ധിച്ച് ജില്ലാ ജഡ്ജിയുമായി കൂടിയാലോചിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് അസി.എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.    രാമുകാര്യാട്ട് സ്മാരക നിര്‍മ്മാണത്തിന്‍റെ റീടെണ്ടര്‍ ക്ഷണിച്ചതായി  പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.  മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തീകരിച്ചുവെന്നും  വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും പാലം വിഭാഗം അസി.എഞ്ചിനീയര്‍ എം.എല്‍.എ യെ അറിയിച്ചു. ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ നടന്നുവരുന്നതായും ആഗസ്റ്റ് 25 നകം മേല്‍പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് യോഗത്തെ അറിയിച്ചു..  പുന്ന സെന്‍ററില്‍ നിന്നും ചാവക്കാട് വടക്കാഞ്ചേരി റോഡിലേക്കുള്ള റോഡും താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡും വീതി കൂട്ടുന്നതിന് ആവശ്യമായ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെ എം.എല്‍.എ ചുമതലപ്പെടുത്തി.  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുമായി ബന്ധപ്പെട്ടുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ കാലതാമസം വരുന്നതില്‍ എം.എല്‍.എ അതൃപ്തി രേഖപ്പെടുത്തി. 5 കോടി രൂപ ചെലവില്‍ നടത്തുന്ന ചേറ്റുവ കായലിലെ ഡ്രെഡ്ജിംഗ് പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കുന്നതിനും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.  

ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ എസ് ഹരീഷ്, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ റംലത്ത്, പൊതുമരാമത്ത് അസി. എഞ്ചിനീയര്‍മാരായ ശാലിനി എം.ആര്‍, മഞ്ജുഷ വി, സജിത്ത് മോഹന്‍ദാസ്, ദിവ്യ ആനന്ദന്‍, സംഗീത സി.വി,  വാട്ടര്‍ അതോറിറ്റി അസി. എക്സി. എഞ്ചിനീയര്‍മാരായ നീലിമ എച്ച്.ജെ, മിനി ടി.എസ്, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍മാരായ ഷീന പി.കെ, സന്ധ്യ കെ.പി, വിവിധ വകുപ്പുകളിലെ എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Ma care dec ad

Comments are closed.