mehandi new

പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം – ഫാ. ഡേവിസ് ചിറമ്മലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

fairy tale

ചാവക്കാട്: പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ  കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെ പുന്നയൂര്‍ പഞ്ചായത്തിലെ എടക്കരയിൽ വെച്ചായിരുന്നു അദ്ദേഹത്തിന് തളർച്ച അനുഭവപ്പെട്ടത്. പോഗ്രാം വേദിയിൽ ഉണ്ടായിരുന്ന ഡോ  ആർ പി ഹക്കീം അടിയന്തിരമായി സി പി ആർ നൽകി 

planet fashion

എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

തലച്ചോറിലേക്കുള്ള രക്‌തയോട്ടത്തിലുണ്ടായ കുറവാണ് തളർച്ചയുണ്ടാവാൻ കാരണം. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പെട്ടെന്ന് കുറയുന്നത് മൂലമുണ്ടാകുന്ന ( Vasovagal syncope ) അവസ്ഥയാണ് സംഭവിച്ചത്. ശക്തമായ ചൂടും ദീർഘനേരം നിൽക്കുന്നതും കാരണ മായിട്ടുണ്ടാകാം. ഹൃദയസംബന്ധമായ പ്രശ്നമായതിനാൽ ഹയാത്ത് ആശുപത്രി എം ഡി ഡോക്ടർ ഷൗജാദ്, ഡോ അനൂപ് എന്നിവരുടെ  നിരീക്ഷണത്തിൽ ഐ സി യു വിലാണ് അദ്ദേഹം കഴിയുന്നത്. നാളെ രാവിലെ ചില രക്ത പരിശോധനകളുടെ ഫലം കൂടെ വന്നതിനു ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. 

Jan oushadi muthuvatur

Comments are closed.