
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏങ്ങണ്ടിയൂര്‍ യൂനിറ്റ് വൈസ് പ്രസിഡന്‍്റ് കെ.കെ ഹുസൈനാണ് തന്റെ മകളുടെ വിവാഹ ചടങ്ങുകളിലെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച പണം വൃക്ക രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്. എല്ലാ മാസവും നിര്‍ധനരായ വൃക്കരോഗികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ഡയാലിസിസ്നുള്ള കൂപ്പണ്‍ വിതരണം ചടങ്ങിലാണ് സംഖ്യ കൈമാറിയത്. കൂപ്പണ്‍ വിതരണം മലായി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.. കണ്‍സോള്‍ പ്രസിഡന്‍്റ് പി.വി അബ്ദു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ഹക്കിം ഇംബാര്‍ക്ക്, ഭാരവാഹികളായ വി.എം സുകുമാരാന്‍, കെ ശംസുദ്ധീന്‍, എം.കെ നൗഷാദ് അലി, സി.എം ജനിഷ്, വി.എച് ഹാഷിംകുട്ടി, എ.എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Comments are closed.