കലക്ടറുടെ പ്രശംസ – ചാവക്കാട്ഓൺലൈൻ കലോത്സവ പവലിയൻ സന്ദർശിച്ച് കൃഷ്ണതേജ ഐ എ എസ്

വടക്കേക്കാട് : കലോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണതേജ. വടക്കേകാട് ഐ സി എ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചാവക്കാട് ഉപജില്ലാ കലോത്സവ വേദിയിൽ എത്തിയ അദ്ദേഹം ചാവക്കാട്ഓൺലൈൻ പവലിയിൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും ഗംഭീരമാണ് കലോത്സവത്തിന്റെ സംഘാടനം. ബ്രഹത്തായ പശ്ചാത്തല സൗകര്യം സംവിധാനിച്ച ഐ സി എ സ്കൂൾ മാനേജ്മെന്റിനെയും, രക്ഷിതാക്കളെയും സംഘാടക സമിതിയെയും, ജനപ്രതിനിധികളെയും അദ്ദേഹം നന്ദി അറിയിച്ചു. കലോത്സവം ലൈവ് സ്ട്രീം ചെയ്യുന്ന ചാവക്കാട്ഓൺലൈന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യഥിതിയായി പങ്കെടുക്കേണ്ടിയിരുന്ന കലക്ടർ അസൗകര്യങ്ങളെ തുടർന്ന് നേരത്തെതന്നെ കലോത്സവ വേദി സന്ദർശിച്ചു മടങ്ങുകയായിരുന്നു. ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ, ജനറൽ കൺവീനർ ശരീഫ് പൊവ്വൽ, പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ, പ്രോഗ്രാം കൺവീനർ സൈനബ, പബ്ലിസിറ്റി കൺവീനർ ഹസീന കാനം, റിസപ്‌ഷൻ കമ്മിറ്റി കൺവീനർ റോസിലിൻഡ് മാത്യു, ഐ സി എ ചെയർമാൻ ഒ എം മുഹമ്മദാലി തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.

Comments are closed.