mehandi new

ബിലാൽ – വരുന്നു മ്യൂസിക്കൽ ഡോക്യുഡ്രാമ

fairy tale

ചാവക്കാട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനായ ബിലാൽ ഇബ്നു റബാഹിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഉസ്മാൻ മാരാത്ത് രചിച്ച
ബിലാൽ എന്ന മ്യൂസിക്കൽ ഡോക്യുഡ്രാമക്ക് തുടക്കമായി.

planet fashion

ശബ്ദ മാധുരിയിൽ അറേബ്യൻ
മണൽ കാറ്റിനു പോലും സംഗീതം പകർന്ന പ്രവാചകാനുരാഗത്തിൻറെ
അനിവാച്യ സൗന്ദര്യം പകരുന്ന അനുചരൻ ബിലാലിൻറെ ചരിത്രം
അതിനൂതന ശബ്ദ-വെളിച്ച
സാങ്കേതികതയിൽ കേരളത്തിലുടനീളം പ്രദർശിപ്പിക്കുവാനാണ് സംഘാടകരുടെ തീരുമാനം.

ചാവക്കാട് താമരയൂർ മദ്രസയിൽ വെച്ച് നടന്ന നാടക റിഹേഴ്സൽ ക്യാമ്പ്
പ്രഭാഷകനും മുതുവട്ടൂർ മഹല്ല് ഖാദിയുമായ സുലൈമാൻ അസ്ഹരി
ഉദ്ഘാടനം ചെയ്തു. മൂല്യവത്തായ കലസൃഷ്ടികൾ സാമൂഹ്യ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

ഖുർആനിക അധ്യാപനങ്ങളും, പ്രവാചക ചരിത്രവും നിഷ്കളങ്കവും തനിമയുള്ളതുമായ അഭിനയ മിഴിവ് കൂടി ഉൾചേർന്നതാണെന്നും, അകക്കാഴ്ച പകരുന്ന ദൃശ്യ ശ്രവ്യ നടന വിസ്മയങ്ങൾ കാലം ആവശ്യപ്പെടുന്ന വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രീടാക്കീസ് ബാനറിൽ നിർമ്മിക്കുന്ന മ്യൂസിക്കൽ ഡോക്യു ഡ്രാമയുടെ സംവിധാനം നിർവ്വഹിക്കുന്നത് നിസ്താർ ഗുരുവായൂർ ആണ്.
ക്യാമ്പിന് ഇബ്രാഹിം സിദ്ധീഖ്, അൻസാർ താമരയുർ, ഷിയാസ്, ആഷിഖ് യാസീൻ, ശിഹാബ് ഓവുങ്ങൾ എന്നിവർ നേതൃത്വം നൽകി.

Macare health second

Comments are closed.