mehandi new

കോവിഡ് വാക്സിൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമെന്ന് പരാതി

fairy tale

ചാവക്കാട്‌ : കോവിഡ് കുത്തിവെപ്പ് ബുക്കിംഗ് വെബ്സൈറ്റ് പ്രവർത്തന രഹിതമാണെന്നും ബുക്കിംഗ് കിട്ടുന്നില്ലെന്നും ഭരണകക്ഷി സ്വാധിനമുള്ളവർ ബുക്കിംഗ് ഇല്ലാതെ തന്നെ കുത്തിവെപ്പ് നടത്തുന്നുണ്ടെന്നും ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ കേന്ദ്ര പരാതി പരിഹാര സെല്ലിലേക്ക് പരാതി നൽകി.

വെബ്‌സൈറ്റിൽ എപ്പോഴും ബുക്കിംഗ് ലഭ്യത ഇല്ല എന്നും യാതൊരു ബുക്കിങ്ങും നടക്കാതെ തന്നെ മുഴുവനും ബുക്കായിയെന്നുമാണ് നിരന്തരം കാണിക്കുന്നത്. സർക്കാരിന്റെ വെബ്‌സൈറ്റിന് സുതാര്യത ഇല്ലായെന്നും വെബ്സൈറ്റിന്റെ പ്രവർത്തനം വേണ്ടപ്പെട്ടവർക്ക് കുത്തിവെയ്പ്പ് കൊടുക്കാനുള്ള തന്ത്രമാണെന്നും പരാതിയിൽ പറയുന്നു.

രണ്ടാം ഡോസ് വാക്സിനേഷന് തിയതി കിട്ടാതെ നിരവധി പേർക്ക് കുത്തിവയ്പ്പ് നടത്താൻ കഴിയാതെ വന്നിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കയിലാണെന്നും വെബ്‌സൈറ്റിൽ ബുക്ക് ചെയ്യുന്ന സമയവും ആളുകളുടെ എണ്ണവും കൃത്യമായി പ്രസിദ്ധപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.

പരാതി സംബന്ധിച്ച് കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഹെൽത്ത് ഡയറക്റ്റർക്ക് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Royal footwear

Comments are closed.