mehandi new

തിരുവത്ര മഹല്ല് കമ്മിറ്റി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി

fairy tale

ചാവക്കാട് : തിരുവത്ര ജമാഅത് കമ്മിറ്റിക്ക് കീഴിലുള്ള പുത്തൻ കടപ്പുറം, പുതിയറ പള്ളി പറമ്പുകളിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുന്നതായി പരാതി. മാസങ്ങൾക്കു മുൻപ് പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ മുറിച്ചു വിറ്റിരുന്നു. ഇപ്പോൾ പുത്തൻകടപ്പുറം പള്ളി പറമ്പിലെ മരങ്ങളും മുറിച്ചു വിറ്റതോടെയാണ് നാട്ടുകാർ പരാതിയിമായി രംഗത്ത് വന്നത്. 2019 ലെ ഹൈകോടതി വിധി പ്രകാരം തിരുവത്ര ജമാഅതിന്റെ ഭരണം വഖഫ് ബോർഡ് നിശ്ചയിച്ച മുതവല്ലിയുടെ നിരീക്ഷണത്തിലായിരിക്കണം. എന്നാൽ വഖഫ് ബോർഡൊ, വഖഫ് ബോർഡ് നിശ്ചയിച്ച മുതവല്ലിയോ അറിയാതെയാണ് പള്ളി വക മരങ്ങൾ വില്പന നടത്തുന്നത്.

പള്ളിക്കും ഖബറുകൾക്കും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളാണ് മുറിച്ചതെന്നാണ് കമ്മിറ്റി ഭാരവാഹികളുടെ നിലപാട്. എന്നാൽ മരങ്ങൾ വിൽക്കാനുള്ള അവകാശം കമ്മിറ്റിക്കില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പരാതിയെ തുടർന്ന് വഖഫ് ബോർഡ് ഉദ്യോഗസ്ഥന്മാരും വഖഫ് വിജിലൻസ് ഉം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ കെ വേണുഗോപാൽ വിഷയ സംബന്ധമായി മഹല്ല് ഭാരവാഹികളുമായി ബന്ധപ്പെട്ടു.

Royal footwear

Comments are closed.