mehandi new

കലോത്സവ വിജയികൾക്ക്‌ അനുമോദനം – ചാവക്കാട് എം ആർ സ്കൂൾ ആഹ്ലാദ പ്രകടനം നടത്തി

fairy tale

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായ സംസ്കൃതോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും, കായിക മത്സരങ്ങളിൽ കോക്വോ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.   ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദ പ്രകടനം നടത്തി. ഹെഡ്മിസ്ട്രസ് എം സന്ധ്യ, അദ്ധ്യാപകരായ സി എൽ മാത്യു, പി സി ശ്രീജ, സോഷ്യ കെ വി, ജ്യോതി, ഇന്ദിര കെ ബി, ലിമി സി എം, ജീന ദിവ്യ ഐ ഡി, സ്മിത എം ജെ എന്നിവർ നേതൃത്വം നൽകി

Ma care dec ad

Comments are closed.