പുന്ന ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ – കോൺഗ്രസ്സ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പുന്നയില്‍ മാരകായുധങ്ങളുമായെത്തി നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപന് പറഞ്ഞു. പുന്ന സംഭവത്തില്‍ പ്രതിഷേധിച്ചും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ ചാവക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്കു ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ അറിയിച്ചു. ഒട്ടേറെ ക്രിമിനില്‍ കേസുകളില്‍ പ്രതിയായ നൗഷാദിന് നിരവധി ശത്രുക്കളുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.