മടുത്തു, ഗുരുവായൂരിൽ പാർട്ടി വെറുമൊരു സഹകരണ സംഘം – നേതൃസ്ഥാനം രാജിവെച്ച് കോൺഗ്രസ്സ് നേതാവ് കെ വി സത്താർ

ചാവക്കാട് : ചാവക്കാട് നഗരസഭ കൗൺസിലറും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽസെക്രട്ടറിയുമായ കെ വി സത്താർ നേതൃസ്ഥാനം രാജിവെച്ചു. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ പാർട്ടിക്കാവുന്നില്ല, സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ പാർട്ടി നോക്ക് കുത്തിയാവുന്നു. കെ.പി സി.സിയുടെയും ജില്ലാകോൺഗ്രസ്സ് കമ്മറ്റിയുടെയും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ചെറുവിരലനക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്സ് നേതൃത്വം. സംഘടനാപ്രവർത്തനം നിശ്ചലമായെന്നും കെ.വി സത്താർ പറഞ്ഞു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വെറുമൊരു സഹകരണ സംഘം മാത്രമാണെന്നും സത്താർ പരിഹസിച്ചു.

ഇന്ന് രാവിലെ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിന് സത്താർ രാജിക്കത്ത് നൽകി. ഒരു പൊതുപ്രവർത്തകനായി ജനങ്ങൾക്കൊപ്പമുണ്ടാകും. സാധാരണ കോൺഗ്രസ്സ് പ്രവർത്തകനായി തുടരുമെന്നും സത്താർ പറഞ്ഞു.

Comments are closed.