mehandi new

മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം

fairy tale

ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ് ചാവക്കാട് നടന്ന പൊതുയോഗത്തിൽ കോൺഗ്രസ്സ് നേതാവ്  ഗോപപ്രതാപൻ പ്രസംഗിച്ചത്.

planet fashion

ആരോഗ്യ മേഖലയിലും,നീതിന്യായ മേഖലയിലും, ശാസ്ത്രരംഗത്തും കഴിവ് തെളിയിച്ചു മുന്നേറിയവരാണ് മത്സ്യത്തൊഴിലാളികൾ. അങ്ങിനെയുള്ള ഒരു സമൂഹത്തെയാണ് പരസ്യമായി ആക്ഷേപിച്ചത്. മത്സ്യത്തൊഴിലാളികൾ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല എന്ന കാഴ്ചപ്പാട് കോൺഗ്രസ്സ് നയമാണോ എന്ന് പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികളെ  വംശിയ അധിക്ഷേപം നടത്തിയ ഗോപ പ്രതാപൻ മാപ്പ് പറയണമെന്നും ജനാധിപത്യ രീതിയിൽ നേടിയ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ച് ഒഴിയണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ സി ഐ ടി യു ചാവക്കാട് ഡിവിഷൻ കമ്മിറ്റി സെക്രട്ടറി കെ എസ് അനിൽകുമാർ, പ്രസിഡന്റ്‌ ഉമ്മർ മനാഫ് എന്നിവർ ആവശ്യപ്പെട്ടു.

Macare 25 mar

Comments are closed.