mehandi new

യുവാവിന്‍റെ ആത്മഹത്യ – കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി: പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം .
പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കുടുബത്തിന് പത്ത് ലക്ഷം രൂപ സഹായധനം അടിയന്തരമായി നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മുല്ലശ്ശേരി സെന്ററില്‍നിന്ന് ഉച്ചതിരിഞ്ഞ് 6.30നാണ് പ്രതിഷേധപ്രകടനം ആരംഭിച്ചത്. പ്രകടനമായെത്തിയ സമരക്കാരെ സ്റ്റേഷന് നൂറുവാര അകലെ റോഡില്‍ പോലീസ് തടഞ്ഞു.
സമരം ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. നേതാക്കളായ പി.കെ. രാജന്‍, രാജേന്ദ്രന്‍ അരങ്ങത്ത്, മുന്‍ എം.എല്‍.എ. പി.എ. മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിറ്റി പോലീസ് കമ്മിഷണര്‍ പി. നാരായണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് മാര്‍ച്ച് തടഞ്ഞത്. ഗുരുവായൂര്‍ എ.സി.പി. പി. ശിവദാസ്, സി.ഐ. ഇ. ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സേനയും രംഗത്തുണ്ടായിരുന്നു.
ഈ സമയം കാഞ്ഞാണി – ഏനാമാവ് – ചാവക്കാട് റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കുംവരെ ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ച് സമരം തുടര്‍ന്നു. ഇതിനിടെ ഡി.വൈ.എഫ്.ഐ. മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയും പ്രകടനവുമായി എത്തി. എ.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച – ബി.ജെ.പി. പ്രവര്‍ത്തകരും പ്രകടനം നടത്തി. സബീഷ് മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. രാത്രി എട്ടരയോടെ തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്ത്കുമാര്‍ സ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. രാത്രി ഒമ്പതുമണിയോടെ സമരം അവസാനിപ്പിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.