Header

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത സിനിമാ സംവിധായകൻ കെ. ബി. മധു ഉദ്ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അമ്മെങ്ങര അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. സുജിത്
അയിനിപ്പുളളി സ്വാഗതം പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ കൂടുതലായുള്ള വിവിധ രോഗങ്ങളുടെ തീവ്രതയെക്കുറിച്ചും ജനങ്ങളുടെ അശ്രദ്ധയെക്കുറിച്ചും ചടങ്ങിലെ മുഖ്യാതിഥി ഡോ. ലൈസ ബിജോയ് സംസാരിച്ചു.
കൺസോളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മുൻ പ്രസിഡണ്ട് കെ. ഷംസുദ്ധീൻ വിശദീകരിച്ചു.
സർക്കാർ തലത്തിൽ നിന്ന് കൺസോൾ നേടിയെടുത്ത അംഗീകാരങ്ങളെക്കുറിച്ച് ഗ്ളോബൽ കോ-ഓർഡിനേറ്റർ ജമാൽ താമരത്ത് വിശദീകരിച്ചു.

കൺസോളിന് സഹായവുമായി എത്തിയ കാരുണ്യ പ്രവർത്തകരായ എൻ.പി.ആശിഫ്, സി.എച്ച്.മുഹാദ്, പി.കെ. നസീർ , കെ.പി സക്കറിയ, കെ.ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. കൺസോൾ ട്രസ്റ്റികളായ ആർ.വി. കമറുദ്ധീൻ, എം.കെ. നൌഷാദ് അലി, പി.പി.അബ്ദുൾ സലാം, സി.കെ. ഹക്കിം ഇമ്പാർക് എന്നിവർ പ്രസംഗിച്ചു. ട്രഷറർ പി.വി. അബ്ദു മാഷ് നന്ദി പറഞ്ഞു.

ഫോട്ടോ : കൺസോളിന്റെ ഡയാലിസിസ് ഫണ്ടിലേക്കുള്ള സംഭാവന ഏറ്റുവാങ്ങുന്നു

thahani steels

Comments are closed.