mehandi new

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

fairy tale

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മാസം തോറും നടത്തി വരാറുള്ള നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം എം.വി. കുഞ്ഞുമുഹമ്മദ്‌ ഹാജി (തടാകം) ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സാന്ത്വന സംഗമത്തിൽ ട്രസ്റ്റ് പ്രസിഡണ്ട്‌ സി.കെ. ഹക്കീം ഇമ്പാർക്ക് അധ്യക്ഷതവഹിച്ചു.

planet fashion

പന്ത്രണ്ടു വർഷമായി എല്ലാ മാസവും കൺസോൾ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തിൽ രോഗികളുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്ന് കൊണ്ട് ജീവകാരുണ്യ പ്രവർത്തകരായ ഫിറോസ് തൈപറമ്പിൽ, മുഹാവിയ, ആർ. ഒ. മെഹബൂബ്, ജാഫർ കണ്ണാട്ട്, താജുദ്ധീൻ റസാക്ക്, മധു എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റിമാരായ കെ. ഷംസുദ്ദീൻ, ജമാൽ താമരത്ത്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി. വി. അബ്ദു മാസ്റ്റർ, എന്നിവർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ട് സംസാരിച്ചു.

ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് സ്വാഗതവും ട്രഷറർ വി. കാസിം നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.