mehandi new

മുല്ലത്തറ വില്ല്യംസ് ബൈപാസ് നിർമ്മാണം – യാത്രാ തടസ്സം സൃഷ്ടിച്ച് നിക്ഷേപിച്ച മണ്ണ് നാളെ നീക്കം ചെയ്യും

fairy tale

തൃശൂർ : നാഷണൽ ഹൈവേ 66 വികസനവുമായി ബന്ധപ്പെട്ട് ചാവക്കാട് മുല്ലത്തറയിലെ ജനങ്ങൾക്ക് സർവീസ് റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. യോഗത്തിൽ എൻ കെ അക്ബർ എംഎൽഎ, ജില്ലാ കലക്ടർ ഹരിത വി കുമാർ ഐഎഎസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ചാവക്കാട് നഗരസഭ കൗൺസിലർ രഞ്ജിത്ത് കുമാർ, നാഷണൽ ഹൈവേ അതോറിറ്റി എൻജിനീയർ മീണാ, ചാവക്കാട് നഗരസഭ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ റിഷ്മ, കരാർ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

planet fashion

ചാവക്കാട് മുല്ലത്തറ ജംഗ്ഷൻ മുതൽ നിലവിൽ നിർമ്മിക്കുന്ന 400 മീറ്റർ സർവീസ് റോഡിനു പുറമേ സർവീസ് റോഡ് ഇല്ലാത്ത മറ്റു ഭാഗങ്ങളിൽ കൂടി സർവീസ് റോഡ് നിർമിക്കുന്നതിന് എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി നാഷണൽ ഹൈവേ അംഗീകാരത്തിനായി അയച്ചിട്ടുള്ളതായി യോഗത്തെ അറിയിച്ചു. സർവീസ് റോഡ് നിർമ്മാണത്തിന് ഹൈവേ അപ്പ്രൂവൽ ലഭിക്കുന്നത് വരെ പ്രസ്തുത സ്ഥലത്ത് യാതൊരു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നും നിലവിൽ ജനങ്ങളുടെ യാത്രയ്ക്ക് തടസ്സം ആയി നിക്ഷേപിച്ചിട്ടുള്ള മണ്ണ് അടിയന്തരമായി നീക്കംചെയ്ത് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി.
കരാർ കമ്പനി നാളെത്തന്നെ മണ്ണ് നീക്കം ചെയ്യും.

മുല്ലത്തറയിലെ ഫ്ലൈ ഓവർ നിർമ്മാണം മന്ദ്ലാംകുന്നിലെ അടിപ്പാത നിർമ്മാണം എന്നിവ സംബന്ധിച്ച് വിഷയം വിശദമായി ചർച്ച ചെയ്യുകയും എംഎൽഎയുടെ പരാതിയിൽ വിശദമായ പഠനം നടത്തി വരികയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.