mehandi new

റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു

fairy tale

ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.
എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്നു കണ്ടയ്നർ ലോറി.

planet fashion

സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി ചർച്ചിന് മുൻപിൽ നിർത്തുകയായിരുന്നു. ചർച്ചിന് മുൻപിലുള്ള സ്ലാബ് ഇടിഞ്ഞാണ് ലോറി താഴ്ന്നത്. ഈ ഭാഗത്ത്‌ കാനകളൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി ഒൻപതുമണിക്കാണ് സംഭവം.

രാത്രി പന്ത്രണ്ടു മണിയോടെ ക്രെയിൻ കൊണ്ടുവന്നു ഒരുമണിക്കൂർ നേരത്തെ ശ്രമഫലമായി ലോറി മാറ്റി. ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.

Macare 25 mar

Comments are closed.