ദേശീയപാത നിർമാണത്തിൽ അഴിമതി – യു ഡി എഫ് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ചാവക്കാട് : ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി സിവിൽ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ വി അബ്ദുറഹീം അധ്യക്ഷത വഹിച്ചു.

മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ പാലത്തിൽ കഴിഞ്ഞ ദിവസം വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് യു ഡി എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഗുരുവായൂർ മണ്ഡലം യു ഡി എഫ് കൺവീനർ കെ വി ഷാനവാസ്, ഡിസിസി ജനറൽ സെക്രട്ടറി കെ ഡി വീരമണി, അരവിന്ദൻ പല്ലത്ത്, ആർ പി ബഷീർ, തോമസ് ചിറമൽ, ടിവി ഉമ്മർ കുഞ്ഞ്, കെ വി യൂസഫലി, കെ വി സത്താർ, ഫൈസൽ കാനാമ്പുള്ളി, മുസ്താക്കലി ബ്ലാങ്ങാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.