തീരദേശ ഹൈവേ – പുന്നയൂർക്കുളം തീര മേഖലയിലെ ആശങ്ക അകറ്റണം


അണ്ടത്തോട് : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയേയും ഒഴിവാക്കി നിലവിലെ റോഡുകൾ പുനരുദ്ധീകരിച്ചും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയെ ഒഴിവാക്കിയും നിർദിഷ്ട ഹൈവേ നിർമ്മാണം നടത്തുകയും ആവശ്യമായ നഷ്ടപരിഹാര തുക നൽകുകയും ചെയ്യണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. എച്ച് ആബിദ് അധ്യക്ഷത വഹിച്ചു. നിരീക്ഷകൻ ടി എം ഇല്യാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹൈദർ ഹാജി കാര്യാടത്ത്, റാഫി കെ എച്ച്, ഉസ്മാൻ ചോലയിൽ, റഫീഖ് ഐനിക്കൽ, ശിഹാബ് കുറ്റിയാട്ടയിൽ, അഷറഫ് ചോലയിൽ, ഫൈസൽ തരകത്ത്, മൊയ്‌നുദ്ധീൻ മണ്ണായിക്കൽ എന്നിവർ സംസാരിച്ചു. ഷക്കീർ പൂളക്കൽ സ്വാഗതവും ബക്കർ പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഉസ്മാൻ ചോലയിൽ (പ്രസിഡന്റ്), ബക്കർ പള്ളിപ്പാട്ട് (ജനറൽ സെക്രട്ടറി),
കുഞ്ഞു കാഞ്ഞിരപ്പുള്ളി, സയ്യിദ് അക്ബർ തങ്ങൾ (വൈസ് പ്രസിഡണ്ടുമാർ ), ശിഹാബ് പാണ്ടികശാല, നിഷാദ് കാര്യാടത്ത് (ജോയിന്റ് സെക്രട്ടറിമാർ), കബീർ പൂളക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.