വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

അഞ്ചങ്ങാടി : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 200000 രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ 54 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, സമീറ ശരീഫ്, ഐ സി ഡി എസ് സൂപ്പർവൈസർ മിഥുല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Comments are closed.