mehandi new

കോവിഡ് – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത് 19 പേർ

fairy tale

ചാവക്കാട് : തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 20) 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി.

planet fashion

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. ഇതിൽ 19 പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2763 ആണ്. ഇതുവരെ രോഗമുക്തരായവർ 2026 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 69 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 19 പേരുടെ രോഗഉറവിടമറിയില്ല.

നിരീക്ഷണത്തിൽ കഴിയുന്ന 9104 പേരിൽ 8349 പേർ വീടുകളിലും 755 പേർ ആശുപത്രികളിലുമാണ്.

കോവിഡ് സംശയിച്ച് 78 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 502 പേരെ വ്യാഴാഴ്ച (ആഗസ്റ്റ് 20) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 408 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഇന്ന് (ആഗസ്റ്റ് 20) 2073 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 63849 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 62754 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1095 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

Comments are closed.