mehandi new

കോവിഡ് – ചാവക്കാട് ഇന്ന് ഒരു കുടുംബത്തിൽ രണ്ടു മരണം

fairy tale

ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു.

planet fashion

കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ് മരിച്ചത്.

മൂന്ന് ദിവസമായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഉമേഷ്‌ ഇന്ന് വൈകുന്നേരമാണ് മരിച്ചത്.

ഗുരുതരാവസ്ഥയിൽ വീട്ടിൽ കോവിഡ് ട്രീറ്റ്മെന്റിൽ കഴിഞ്ഞിരുന്ന മാതാവ് സരോജിനി ഇന്ന് രാവിലെ മരിച്ചിരുന്നു.

വീട്ടിലെ മൂന്ന് പേർ കൂടെ കോവിഡ് ബാധിതരാണ്. ഇവരുടെ നില ഗുരുതരമല്ല.

അരുണോദയൻ, ഉഷ എന്നിവർ ഉമേഷിന്റെ സഹോദരങ്ങളാണ്.
ഭാര്യ: ബിന്ദുമതി.
മക്കൾ: ശ്രീദേവ്, ഹരിദേവ്.

Ma care dec ad

Comments are closed.