കോവിഡ് – ഒരുമനയൂരിൽ വയോധികൻ മരിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംകല്ല് പാറാട്ടു വീട്ടിൽ യൂസുഫ് മുസ്ലിയാർ (80) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ : മറിയം. മക്കൾ : മുഹമ്മദ് സാലിം, മുഹമ്മദ് മൻസൂർ, മുഹമ്മദ് ഖാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്, ബദിയത്.
കോവിഡ് പോസിറ്റിവിറ്റി അധികമായതിനാൽ ഒരുമനയൂർ പഞ്ചായത്ത് പൂർണ്ണമായും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വരും.


Comments are closed.