കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുന്നയൂർ: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന വായോധികൻ മരിച്ചു, പുന്നയൂർ കുഴിങ്ങര പള്ളിക്ക് കിഴക്ക് താമസിക്കുന്ന മുക്കിലപ്പീടികയിൽ കുഞ്ഞു എന്ന അബൂബക്കർ (75) ആണ് മരിച്ചത്.

കഴിഞ്ഞ 13ന് കുടുംബത്തിലെ മറ്റൊരംഗത്തിനൊപ്പം കോവിഡ് പോസറ്റിവ് ആയതിനെ തുടർന്ന് നാട്ടികയിലെ കൊറന്റൈൻ സെന്ററിൽ ചികിത്സയിലായിരുന്നു.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുഞ്ഞുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
കോവിഡ് പ്രോട്ടക്കോൾ പാലിച്ചു കുഴിങ്ങര പള്ളിയിൽ കബറടക്കം.
ഭാര്യ : കുഞ്ഞിമോൾ.
മക്കൾ: ബഷീർ, നസീർ, സുധീർ, ഷഹീർ, ആയിഷ ബാനു.
മരുമക്കൾ : അഹമ്മദ് കബീർ, സുമയ്യ, റമീന, സജില, ഫബിത.

Comments are closed.