mehandi new

ഗുരുവായൂർ 26ാം വാർഡിൽ കോവിഡ് ഹെൽപ് ഡെസ്ക്

fairy tale

ഗുരുവായൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭയിലെ 26ാം വാർഡിൽ ലയൺസ് ക്ലബുമായി സഹകരിച്ചു ഹെൽപ് ഡെസ്ക് തുടങ്ങി. മാവിൻചുവട് ലയൺസ് ക്ലബ് ഹാളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്ന് ആവശ്യക്കാർക്ക് 24മണിക്കൂറും സഹായം ലഭിക്കും. വാർഡിലെ ആർ.ആർ.ടിയുടെ ഓഫിസ് കൂടിയായിരിക്കും ഇത്. വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

planet fashion

കോവിഡ് രോഗികൾക്കുള്ള മരുന്നുകൾ, അവശ്യ സാധനങ്ങൾ, ക്വാറൻറീനിൽ കഴിയുന്നവർക്കുള്ള സഹായങ്ങൾ, കോവിഡ് പരിശോധന, ആശുപത്രി യാത്ര തുടങ്ങിയവക്ക് സേവനം ലഭിക്കുമെന്ന് ഹെൽപ് ഡെസ്കിന് നേതൃത്വം നൽകുന്ന കൗൺസിലർ സുബിത സുധീർ, മുൻ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ എന്നിവർ അറിയിച്ചു.
ഫോൺ: 98476 07981, 99474 87878

Jan oushadi muthuvatur

Comments are closed.