mehandi banner desktop
Chavakkad online

കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി

Ft

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത്‌ സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി അംഗവും, തൊഴിലാളി യൂണിയൻ നേതാവുമായിരിന്നു.

Jan oushadi

രണ്ടാഴ്ച മുൻപാണ് കോവിഡ് ബാധിതനായ ഫാറൂഖിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 10.30 നായിരുന്നു മരണം.

ഫാറൂഖിന്റെ മാതാവ് പാത്തുമ്മു (ഫാത്തിമ ) രണ്ടു ദിവസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫാറൂഖിന്റെ ജ്യേഷ്ഠൻ സലീം കോവിഡ് ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഖബറടക്കം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ : ഷെമി.
മക്കൾ : സൽമാനുൽ ഫാരിസ്, ഫർഹാന.

Comments are closed.