mehandi new

കൊവിഡ് – വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് ടെസ്റ്റ്‌ തുടങ്ങി

fairy tale

കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് ടെസ്റ്റ്‌ ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ചൈനയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കോവിഡ് ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂക്ക് മാണ്ഡവ്യ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്, പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും മാസ്‌ക് ധരിക്കണം ഇതുവരെ 28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും യോഗം വിലയിരുത്തി.ചൈനയിലെ കോവിഡ് ബാധിതരില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ആരോഗ്യ വിദഗ്ധരടക്കം യോഗം ചേര്‍ന്നത്.

Royal footwear

Comments are closed.