mehandi new

കിട്ടില്ലെന്നുറപ്പുള്ള പട്ടയത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സി പി എം മാപ്പ് പറയണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കിട്ടില്ലെന്ന്‌ ഉറപ്പുള്ള പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി സലാം അകലാടും പത്രസമ്മേളനത്തില്‍ ആവശ്യപ്പട്ടു.
രാഷ്ട്രീയ മുതലെടു പ്പിനായി സി പി എം കളിച്ച നാടകം പുറത്തായിരിക്കുകയാണ്. പുന്നയൂര്‍ പഞ്ചായത്തിലെ കടലോരത്തുള്ള പുറേമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കാണ് സി പി എം പുറംമ്പോക്ക് ഭൂമികള്‍ക്ക് പട്ടയം അനുവദിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തത്. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ടി വി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ മാസങ്ങള്‍ക്കു മുൻപ് പഞ്ചവടിയിലുള്ള ഒരു പ്രവര്‍ത്തകന്‍റെ വീട്ടില്‍ വെച്ച് തീരദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തെന്നും യോഗത്തിൽ എത്തിയവരോട് പട്ടയം വാങ്ങിച്ചു നൽകുമെന്ന് പറഞ്ഞു പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ചതായും ഇരുവരും ആരോപിച്ചു. പിന്നീട് നൂറുകണക്കിനു കുടുംബങ്ങളെ അപേക്ഷകളുമായി താലൂക്കാഫീസിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
യു ഡി എഫ് ഭരണം നടത്തുന്ന പുന്നയൂര്‍ പഞ്ചായത്തിനെതീരെ ജനവികാരം ഇളക്കിവിടുന്നതിനു സി പി എം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണ് ഈ പട്ടയമേള. എന്നാല്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ച മുഴുവൻ പേര്‍ക്കും നോട്ടീസ് നല്‍കി. സി ആര്‍ സെഡി ന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളായതിനാല്‍ പട്ടയം അനുവദിക്കാൻ നിര്‍വാഹമില്ലന്നായിരുന്നു മറുപടി. ഇതു പ്രകാരം പുന്നയൂര്‍ പഞ്ചായ ത്തിലെ എടക്കഴിയൂര്‍ വില്ലേജില്‍ 228 ഉം, പുന്നയൂര്‍ വില്ലേജില്‍ 150, മൊ ത്തം 378 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. വില്ലേജ് ഓഫീസുമായി ബന്ധെപ്പടാൻ നിര്‍ദേശം ലഭിച്ചപ്പോള്‍ അപേക്ഷകർ പട്ടയം വാങ്ങിക്കാൻ വില്ലേജ് ഓഫീസിൽ എത്തി നോട്ടീസ് ഒപ്പിട്ടു വാങ്ങിയപ്പോഴാണ് പട്ടയത്തിന്‍റെ അപേക്ഷ നിരസിച്ച അറിയിപ്പാണെന്നു മനസ്സിലായത്. തീരദേശത്തെ പട്ടിണി പാവങ്ങളെ സി പി എം മനപൂര്‍വ്വം വഞ്ചിക്കുകയായിരുന്നുവെന്നും പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കാൻ സി പി എം പറഞ്ഞപ്പോൾ തന്നെ മുസ്ലിം ലീഗ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമാക്കിയിരുന്നു വെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
സി പി എം നേതാക്കളിൽ പലരും പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടങ്ങള്‍വരെ പണിതു വില്‍ക്കുകയാണ്. ഇത്തരത്തില്‍ ഭൂമാഫിയക്കു നേതൃത്വം നല്‍കുന്നവരാണ് ഈ പട്ടയമേളക്കു പുറകിലുള്ളതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. അതെ സമയം പുറംമ്പോക്ക് ഭൂമിയില്‍ കയ്യേറ്റം തുടരുകയാണെന്നും കയ്യേറ്റക്കാരെ കണ്ടെത്തി നിയമ ത്തിന്‍റെ മുന്നില്‍ കൊണ്ടു വരാൻ റവനൂവകുപ്പ് തയ്യാറാവണമെന്നും കയ്യേറ്റങ്ങള്‍ക്ക് അറതിവരുത്തണമെന്നും നേതാക്കള്‍ ആവശ്യെ പ്പട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.