തദ്ദേശ ഫണ്ട് വെട്ടിക്കുറക്കൽ: കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കടപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന്റെ ഉദ്ഘാടനം സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം.ആർ. രാധാകൃഷ്ണൻ നിർവ്വഹിച്ചു.

ഏരിയ കമ്മിറ്റി അംഗം കെ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
സി.പി.എം കടപ്പുറം ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ്, ജനപ്രതിനിധികളായ റാഹില വഹാബ്, എ.കെ. മുനീർ, ഷെജീറ ഷാഹിർ, എം.എസ്. പ്രകാശൻ എന്നിവർ സംസാരിച്ചു. കൂടാതെ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ. വേണു, പി.എച്ച്. മഹ്റൂഫ്, വസന്ത വേണു, ബീന ഭൂപേഷ്, ഉമ്മർ മനാഫ്, പി.കെ. ഹക്കീം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.



Comments are closed.