mehandi new

മൂന്നാം വാർഡിൽ സി.പി.ഐ.എം നേതൃത്വത്തിൽ പതിനേഴു കുടുംബങ്ങൾക്ക് ടി വി

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മൂന്നാം വാർഡിൽ സി.പി.ഐ.എം തിരുവത്ര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി വി വിതരണം ചെയ്യുന്നതിന്റെ ഉൽഘാടനം കെ.വി.അബ്ദൾ കാദർ എം എൽ എ നിർവഹിച്ചു.

planet fashion

ബിരിയാണി മേള നടത്തി സ്വരൂപിച്ച പണം വിനിയോഗിച്ചാണ് ടി വി ചലഞ്ചു നടത്തുന്നത്. പതിനേഴു കുടുംബങ്ങൾക്കാണ് ടി വി നൽകുന്നത്

തിരുവത്ര ടി എം മഹല്ലിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലറും നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ കെ.എച്ച് സലാം അദ്ധ്യക്ഷത വഹിച്ചു. പി.എസ് മുനീർ സ്വാഗതവും എം എസ് ശ്രീവത്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വാർഡിലെ +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+ വാങ്ങിയ ഷിബില ആർ.എം നെ ചടങ്ങിൽ അനുമോദിച്ചു.

സിപിഐഎം. ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ. ഏരിയ കമ്മറ്റി അംഗം കെ കെ മുബാറക്. ബ്രാഞ്ച് സെക്രട്ടറി പി എസ് മുനീർ. പ്രിയ മനോഹരൻ, ഉണ്ണി കണ്ടമ്പുള്ളി. ഉണ്ണി കളത്തിൽ. ശ്രീ വത്സൻ മാസ്റ്റർ, സി. ടി. മനോഹരൻ, കെ. എസ്. ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു.

Ma care dec ad

Comments are closed.