mehandi new

ക്രിയേറ്റീവ് വാര്‍ഷികം ആഘോഷിച്ചു

fairy tale

പുന്നയൂര്‍ക്കുളം : ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി വാര്‍ഷികം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, വാര്‍ഡ് മെംബര്‍ കെ എസ് ഭാസ്‌കരന്‍, യൂത്ത് ക്ലബ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് ദേശമംഗലം, അഡ്വ. നിവേദിത, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് എം എസ് വാസു, എം കെ ഷഹദ്, എം എസ് അഭിമന്യു എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജിന്റെ മീനാച്ചി, ഗ്രീന്‍ തിയ്യറ്റര്‍ ലാബ് കൂനംമൂച്ചിയുടെ ബാല്യം എന്നീ നാടകങ്ങളും അരങ്ങേറി.

Macare 25 mar

Comments are closed.