mehandi banner desktop
Chavakkad online

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

Ft

ചാവക്കാട്: എടക്കഴിയൂർ ഹസ്സൻ കോയ ബീച്ചിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ബംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. പഞ്ചവടി പുളിക്കൽ കമറുദ്ദീൻ മകൻ നെജിലിനെയാണ് (29) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബംഗളൂരു മജസ്റ്റിക് സിറ്റിയിലെ ശരീഫിയ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു.​ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതി പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായി ചാവക്കാട് ഇൻസ്പെക്ടർ എം.കെ. രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്തത്. ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നെജിൽ. കേസിലെ മറ്റ് രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.​ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ. സജിത്ത് കുമാർ, ജി.എസ്.സി.പി.ഒ. സജീവൻ, സി.പി.ഒ. വിപിൻ, സി.പി.ഒ. രജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Jan oushadi

Comments are closed.