ചെറുവയൽ രാമന് ആദരമർപ്പിച്ചുകൊണ്ട് അധ്യാപകന്റെ വേറിട്ട മാതൃക

ഗുരുവായൂർ : നാടൻ നെൽവിത്തുകളുടെ പ്രചാരകനും പത്മശ്രീ അവാർഡ് ജേതാവുമായ പരേതനായ ചെറുവയൽ രാമന് ആദരമർപ്പിച്ചുകൊണ്ട് വേറിട്ട മാതൃകയായി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ സ്റ്റൈജു മാസ്റ്റർ.കണ്ടാണശ്ശേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലേക്ക് ഉച്ചഭക്ഷണത്തിന്ആവശ്യമായ നാടൻ വിഭവങ്ങൾ സമർപ്പിച്ചാണ് മാസ്റ്റർ ചെറുവയൽ രാമനെ ആദരമൊരുക്കിയത്. ഉച്ചഭക്ഷണത്തിനായി നാടൻ കായകുല, പപ്പായ, ഇരിമ്പൻപുളി, നാടൻ പച്ചമുളക്, വേപ്പില തുടങ്ങിയവയാണ് വിദ്യാലയങ്ങൾക്ക് മാസ്റ്റർ സമർപ്പിച്ചത്. വിദ്യാർത്ഥികളോട് നാടൻ വിത്തുകൾ ശേഖരിക്കുന്നതിൻ്റെയും ഉപയോഗിക്കുന്നതിൻ്റെയും പ്രധാന്യത്തേ കുറിച്ച് ചെറുവയൽ രാമൻ്റെ ജീവിത അനുഭവ കഥകളിലൂടെ സ്റ്റൈജു മാസ്റ്റർ സംസാരിച്ചു. രാമൻ്റെ അത്മ ശാന്തിക്കായ് ഒരു നിമിഷം പ്രാർത്ഥിച്ചിട്ടാണ് വിഭവങ്ങൾ കൈമാറിയത്. മറ്റം സെൻ് മേരിസ് എൽ പി സ്കൂളിൽ പ്രധാനധ്യാപിക സിസ്റ്റർ ഷാലി മരിയ, എ.വി ആശമോളും കുനംമൂച്ചി സെൻ്റ് തോമസ് യു. പി സ്കൂളിൽ അധ്യാപകരായ ഷിന ,സിമ എന്നിവരും കണ്ടാണശ്ശേരി എക്സൽപിയർ എൽ പി സ്കൂളിൽ അധ്യാപകരായ പി.പി ധന്യ എയ്ഞ്ചൽ റോസ് എന്നിവരും മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിൽ എം. ജെ ജിൽസി, ജോളി ടി ജെ. എന്നിവരുംകണ്ടാണശ്ശേരി എം എസ് എം യു പി സ്കൂളിൽ അധ്യാപകരായ കെ.കെ രാഗം , കെ.വി ഷിജിമറ്റം സെൻ്റ് ഫ്രാൻസിസ് എൽ പി സ്കൂളിൽ പ്രധാനാധ്യാപിക കൊച്ചുത്രേസ്യാ മോണിക്ക തോമസ് എന്നിവർക്കാണ് നാടൻ വിഭവങ്ങൾ കൈമാറിയത്. മാസ്റ്ററുടെ പറമ്പിൽ നിന്നും കണ്ടാണശ്ശേരി പഞ്ചായത്തിലെ ആൻ്റോ സി കാക്കശ്ശേരി സെബി തോമസ് ,ടിഎൽ ഔസേപ്പ്, ഷൈനി, അന്തോണിമറ്റം എന്നിവരുടെ തൊടികളിൽ നിന്നാണ് നാടൻ വിഭവങ്ങൾ ശേഖരിച്ചത്.




Comments are closed.