mehandi new

പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിംഗ് മത്സരവും സഘടിപ്പിക്കുന്നു

fairy tale

ഷാര്‍ജ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ലൈബ്രറി കമ്മിറ്റി കുട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിങ് മത്സരവും സഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വെകീട്ട് 3 മണിമുതലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് അന്ന് വൈകീട്ട് നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ലീഗല്‍ കമ്മിറ്റിയുടെ സെമിനാറില്‍ വെച്ച് ട്രോഫികള്‍ വിതരണം ചെയ്യും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. പോസ്റ്റര്‍ രചനക്കുള്ള ബ്രഷ്, കളര്‍ മുതലായവ കുട്ടികള്‍ കൊണ്ടുവരണം. പോസ്റ്റര്‍ പേപ്പര്‍ സഘാടകര്‍ തരുന്നതാണ്‌. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പാര്ട്ടിസിപ്പന്റ്റ്  സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അവരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. താഴെ കാണുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആഗസ്ത് 15 നു സ്വാതന്ത്ര്യദിനതിനോടാനുബന്ധിച്ചു ഷാര്‍ജ എക്സ്പോ സെന്‍ററില്‍  നടക്കുന്ന അമാന്‍ അലി ഖാന്‍, അയാന്‍ അലി ഖാന്‍ എന്നീ പ്രശസ്ത സംഗീതജ്ഞരുടെ ഹിന്ദുസ്ഥാനി സംഗീത പരിപാടിയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്.

planet fashion

രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Macare 25 mar

Comments are closed.