Header

കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

ഗുരുവായൂര്‍ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കെ.പി.സി.സി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ജൈവ കൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതസമൃദ്ധി പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയിട്ടുള്ളത്. തിരുവെങ്കിടം സ്വദേശിയും 80-ാം നമ്പര്‍ ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായ സ്റ്റീഫന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്  പച്ചക്കറി കൃഷി ആരംഭിച്ചത്. വരും ദിവസങ്ങളില്‍ ബൂത്തുതലത്തില്‍ നൂറ് കുടുംബങ്ങളില്‍ കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്കാവശ്യമായ വിത്തുകള്‍ മണ്ഡലം കമ്മിറ്റി നല്‍കും. ആദ്യ കൃഷിയിറക്കലിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കൗണ്‍സിലര്‍മാരായ ഷൈലജ ദേവന്‍, പ്രിയ രാജേന്ദ്രന്‍, ശ്രീദേവി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

thahani steels

Comments are closed.