mehandi new

വ്യാജരേഖ ചമച്ച് ജോലി നേടിയ ഗുരുവായൂർ ദേവസ്വം സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം – യൂത്ത് കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ ഉദ്യോഗസ്ഥനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രെട്ടറി സി.എസ്.സൂരജ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

planet fashion

നിരവധി ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി കാത്തിരിക്കുമ്പോൾ  വ്യാജരേഖ ചമച്ച് ജോലിയിൽ പ്രവേശിക്കുന്നത് നീതീകരിക്കാനാവില്ല. ഇത്തരം നടപടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുകളുടെ  സുതാര്യതയെ വരെ കളങ്കപ്പെടുത്തുന്നതാണ്. ഇവർ  ജോലിയിൽ തുടർന്നാൽ ഗുരുവായൂർ ദേവസ്വത്തിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടക്കാൻ സാധ്യത ഉള്ളതിനാൽ ഇയാളെ അടിയന്തിരമായി പുറത്താക്കാൻ ദേവസ്വം ഭരണാധികാരികൾ തയ്യാറാവണമെന്ന് സൂരജ് ആവശ്യപ്പെട്ടു. ഗുരുവായൂർ ദേവസ്വത്തിൽ കഴിഞ്ഞ കാലങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡിന്റെ കീഴിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നൽകുമെന്നും സൂരജ് പറഞ്ഞു.

Jan oushadi muthuvatur

Comments are closed.