
ചാവക്കാട് : ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. അഭ്യന്തര വകുപ്പിനും പോലീസിനുമേതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. ചാവക്കാട് വഞ്ചിക്കടവ് ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് പോലീസ് സ്റ്റേഷന് നൂറു മീറ്റർ അകലെ ബാരിക്കേഡ് ഉപയോഗിച്ച് ഗുരുവായൂർ എ സി പി യുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പ്രകടനം തടഞ്ഞതോടെ യൂത്ത് ലീഗ് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പൊതുയോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വിഅബ്ദുറഹീം ഉദ്ഘാടനം ചെയ്തു.

Comments are closed.