mehandi banner desktop

എൻ കെ അക്ബറിനെതിരെ വിമർശനം വാർത്ത വസ്തുതാ വിരുദ്ധം; സംസ്ഥാനത്താകെയുണ്ടായ ഭരണവിരുദ്ധ തരംഗത്തെ ഗുരുവായൂർ അതിജീവിച്ചു – സി പി ഐ

fairy tale

ചാവക്കാട് : നിയുക്ത എം എൽ എ എൻ കെ അക്ബറിനെതിരെയും സി പി എം ജില്ലാ കമ്മിറ്റി അംഗം സി സുമേഷിനെതിരെയും സി പി ഐ ഗുരുവായൂർ മണ്ഡലം തിരെഞ്ഞെടുപ്പ് അവലോകന യോഗത്തിൽ രൂക്ഷ വിമർശനം എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി  പി കെ രാജേശ്വരൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

planet fashion

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് 7000 ൽ അധികം ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് ഗുരുവായൂർ. സംസ്ഥാനത്താകെ ഭരണവിരുദ്ധ തരംഗം ആഞ്ഞു വീശിയപ്പോഴും ഗുരുവായൂരിൽ ഇടതുപക്ഷ സ്ഥാനാർഥി ജയിച്ചു കയറി.  പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനവും സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ എം എൽ എ വഹിച്ച പങ്കുമാണ് വിജയത്തിന്റെ കാരണമായിട്ടുള്ളതെന്നാണ് സി പി ഐ വിലയിരുത്തൽ.  ഗുരുവായൂർ മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മണ്ഡലം സെക്രട്ടറി  അറിയിച്ചു.

Comments are closed.