പുന്നയൂർ: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും പദ്ധതി വിഹിതത്തിൽ കോടികൾ ലാപ്സാക്കിയതിലും പ്രതിഷേധിച്ച് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി ധർണ്ണ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പദ്ധതി വിഹിതത്തിൽ നല്ലൊരു ശതമാനവും ലാപ്സാകുന്ന സ്ഥിതിയാണ്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, എടക്കഴിയൂർ ആശുപത്രിയിലെ കെട്ടിടം പൊളിച്ചതിലെ അഴിമതി അന്വേഷിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ലൈഫ് പദ്ധതിയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുക, ആശ്രയ പദ്ധതി അട്ടിമറിച്ച നടപടി തിരുത്തുക, അങ്കണവാടികളിൽ അരി വിതരണം പുനഃസ്ഥാപിക്കുക, ബഡ്ജറ്റിൽ മത്സ്യത്തൊഴിലാളികളെ അവഗണിച്ച നടപടി തിരുത്തുക, മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധർണ്ണ.
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ. പി ബഷീർ മുഖ്യപ്രഭാഷണം നടത്തി. സി. വി സുരേന്ദ്രൻ, ആർ.വി മുഹമ്മദ്കുട്ടി, സി അഷ്‌റഫ്, എം. വി ഷെക്കീർ, ടി. കെ ഉസ്മാൻ, മുനാഷ് മച്ചിങ്ങൽ, പി. കെ ഹസ്സൻ, മൊയ്തീൻഷ പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. കമറുദ്ധീൻ, നഫീസക്കുട്ടി വലിയകത്ത്, എം കെ ഷെഹർബാൻ, സുബൈദ പുളിക്കൽ, സുബൈദ പാലക്കൽ, നെസീഫ് യൂസഫ്, ആർ. വി കബീർ ഫൈസി, സി ജബ്ബാർ എന്നിവർ സംസാരിച്ചു.
നൗഫൽ കുഴിങ്ങര, അബൂബക്കർ കാട്ടിപറമ്പിൽ, എം.കെ. സി ബാദുഷ, സലീം കുന്നമ്പത്ത്, വി. പി മൊയ്തു ഹാജി, ലൈല സുലൈമു, സൈനബ സത്താർ, പി നൗഷാദ്, പ്രേമ, ഷാഫി എടക്കഴിയൂർ, എന്നിവർ നേതൃത്വം നൽകി. യു ഡി എഫ് പഞ്ചായത്ത് കൺവീനർ എം കുഞ്ഞുമുഹമ്മദ് സ്വാഗതവും പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.
Comments are closed.