
ചാവക്കാട് : ചാവക്കാട് സെന്ററിൽ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ചാവക്കാട് ടൗൺ പള്ളിക്ക് പുറകുവശം താമസിക്കുന്ന താഴെ കൊമ്പൻകണ്ടി അസീസ് (62)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചാവക്കാട് സെൻ്ററിൽ ട്രാഫിക് ഐലൻ്റിന് സമീപമാണ് അപകടം സംഭവിച്ചത്.

ഭാര്യ : ആമിന കുഞ്ഞ്. മക്കൾ: സുധീർ, നൗഫൽ, നഹാസ്, നിഷ്മൽ. മരുമക്കൾ: സുബൈദ, നൂർജഹാൻ, സുമയ്യ, തസ്നി. ഖബറടക്കം ഞായറാഴ്ച മണത്തല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Comments are closed.