mehandi new

മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി

fairy tale

ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി.

planet fashion

ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ വിവാഹത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രസ്ഥാനമായ ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന് ഒരു മാസത്തെ പ്രവർത്തനത്തിനായുള്ള തുക സംഭാവനയായി നൽകിയത്.

ഷാജിയും ഷാജിയുടെ മാതാവ് ഐഷാബിയും ചേർന്ന്, ആക്ട്സ് വൈസ് പ്രസിഡന്റ് ഫൈസൽ പേരകം, സെക്രട്ടറി പ്രസാദ് പട്ടണത്ത് എന്നിവർക്ക് സാമ്പത്തിക സഹായം കൈമാറി. ചടങ്ങിൽ ഷൈൻ ഷാജി, മാഹർ ഷാജി എന്നിവർ സംബന്ധിച്ചു.

Ma care dec ad

Comments are closed.