DAWF തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. തിരുവത്രയിൽ വെച്ച് നടന്ന പരിപാടി സി.പി.ഐ.എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗം എം. ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ബൈമി സുനിലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.എ.ഡബ്ല്യു.എഫ് ചാവക്കാട് ഏരിയ സെക്രട്ടറി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം കെ. എച്ച്. സലാം, പി. പി. രണദിവെ, ടി. എം. ഹനീഫ, കെ. എം. ഇബ്രാഹിം, ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ മത്രംകോട്ട്, നഗരസഭ കൗൺസിലർമാരായ എം. ജി. സഹദേവൻ, അഭിനി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കൺവെൻഷനിൽ വെച്ച് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുന്നത്ത് ഇബ്രാഹിം (പ്രസിഡന്റ്), ബൈമി സുനിലൻ (സെക്രട്ടറി), കെ. കമറുദ്ധീൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.




Comments are closed.